170 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി

Web Desk
0 Min Read

തിരുവനന്തപുരം: ഷാര്‍ജയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചറക്കി. ഇന്ന് രാവിലെ ആറരയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം പറന്നുയര്‍ന്നയുടന്‍ തിരികെ ഇറക്കിയത്.

city exchange

വിമാനത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 170 യാത്രക്കാരും ആറ് ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ഷാര്‍ജയിലേക്ക് പോകാന്‍ മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായി എയര്‍ എന്ത്യ എക്‌സ്പ്രസ് വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
പറന്നുയര്‍ന്ന് അരമണിക്കൂറിനകം സാങ്കേതിക തകരാറുകള്‍ പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!