ജെനിനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു

Web Desk
1 Min Read

ദോഹ: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിനും അഭയാര്‍ഥി ക്യാമ്പുകള്‍ക്കും നേരെ നടന്ന ഇസ്രായേല്‍ ആക്രമണത്തെ ശക്തമായ ഭാഷയില്‍ ഖത്തര്‍ അപലപിച്ചു. ഡസന്‍ കണക്കിന് പേരുടെ രക്തസാക്ഷിത്വത്തിനും പരിക്കിനുമാണ് ആക്രമണം കാരണമായത്.

city exchange

ഗാസ മുനമ്പിലെ അധിനിവേശത്തിന്റെ തുടര്‍ച്ചയായ ഹീനവും ഭീകരവുമായ കുറ്റകൃത്യങ്ങളുടെ വിപുലീകരണമായും അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങളുടെ നഗ്നമായ ലംഘനമായും ഇത് കണക്കാക്കുന്നു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങള്‍ തടയുന്നതിനൊപ്പം ഫലസ്തീന്‍ ജനതയ്ക്ക് ആവശ്യമായ സംരക്ഷണം അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി നല്‍കേണ്ടതിന്റെ ആവശ്യകതയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രായേലിനെ ഉത്തരവാദികളാക്കേണ്ടതിന്റെ ആവശ്യകതയും വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറയുന്നു.

കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി 1967-ലെ അതിര്‍ത്തികളില്‍ തങ്ങളുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതുള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളുടെയും കാര്യത്തില്‍ ഖത്തര്‍ ഭരണകൂടത്തിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!