‘ഭീമന്‍ ട്രോഫി’ക്കുള്ള വടംവലി ടൂര്‍ണമെന്റ് ഇന്ന്

Web Desk
1 Min Read

ദോഹ: ഖത്തര്‍ മഞ്ഞപ്പടയും ഖത്തര്‍ ഇന്ത്യന്‍ വടംവലി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വടംവലി ടൂര്‍ണമെന്റും ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യത്തെ സ്ഥിരം വടംവലി കോര്‍ട്ടിന്റെ ഉദ്ഘാടനവും ഒക്ടോബര്‍ 11ന് വെള്ളിയാഴ് വൈകിട്ട് നാല് മണിക്ക് ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് സ്റ്റേഡിയം കോമ്പൌണ്ടില്‍ നടക്കും.

city exchange

ജേതാക്കള്‍ക്ക് സമ്മാനമായി നല്‍കുന്ന കൂറ്റന്‍ ട്രോഫിയും വടംവലി ചരിത്രത്തില്‍ ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നല്‍കുന്നത്. പുരുഷ- വനിത മത്സരങ്ങളിലായി 30 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ്, മുഴുവന്‍ ടീമിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാര്‍ച്ച് പാസ്റ്റ് ഖത്തര്‍ മഞ്ഞപ്പടയുടെ ബാന്‍ഡ് പെര്‍ഫോമന്‍സും ശിങ്കാരി മേളം ഉള്‍പ്പടെയുള്ള കലാപരിപാടികളോടെ ആണ് തുടക്കം കുറിക്കുക.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് ആല്‍-അസ്മാക് മാളില്‍ അനാവരണം ചെയ്ത ഭീമന്‍ ട്രോഫികള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലും റേഡിയോ സുനോ സ്റ്റുഡിയോയിലും ട്രോഫി ടൂര്‍ സംഘടിപ്പിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!