കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ കൂടുതല്‍ നഗരങ്ങളിലേക്ക്

Web Desk
1 Min Read

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ശൈത്യകാല സമയക്രമത്തില്‍ ഇന്‍ഡിഗോ കൂടുതല്‍ വിമാനങ്ങള്‍ പറത്തുന്നു. പുതുക്കിയ സമയപ്രകാരം പ്രതിദിനം എണ്‍പതോളം ഇന്‍ഡിഗോ വിമാനങ്ങളാണ് പറന്നുയരുക.

city exchange

കൊച്ചിയില്‍ നിന്ന് ആഭ്യന്തര- അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കാണ് ഇന്‍ഡിഗോ വിമാന സര്‍വീസ് വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര സെക്ടറില്‍ 41 പ്രതിവാര സര്‍വീസുകളാണ് ഇന്‍ഡിഗോയ്ക്കുണ്ടാവുക. അബുദാബി, മസ്‌കറ്റ്, മാലി, ദോഹ, ദുബായ്, കൊളംബോ, കുവൈത്ത് തുടങ്ങിയ പ്രധാന ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് പ്രധാന കണക്ടിവിറ്റി.

ഡല്‍ഹി, റായ്പൂര്‍, മുംബൈ, പൂനെ, അഹമ്മദാബാദ്, ഭോപ്പാല്‍, ചണ്ഡീഗഡ്, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, ഗോവ, അഗത്തി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും ദിവസേന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!