ജി സി സി റെയില്‍ പദ്ധതി 2030ല്‍ പൂര്‍ത്തിയാകും: ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി

Web Desk
2 Min Read

ദോഹ: ഖത്തറില്‍ നടക്കുന്ന ജി സി സി സഹകരണ കൗണ്‍സിലിന്റെ ഗതാഗത മന്ത്രിമാരുടെ 26-ാമത് യോഗത്തില്‍ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി അധ്യക്ഷത വഹിച്ചു. ജി സി സി ഗതാഗത മന്ത്രിമാരും ജി സി സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയും പങ്കെടുത്തു.

city exchange

ജി സി സി രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും വികസന പ്രക്രിയ വര്‍ധിപ്പിക്കുന്നതിന് ഗതാഗത മന്ത്രിമാരുടെ സഹകരണത്തിന്റെയും പരിശ്രമത്തിന്റെയും പ്രാധാന്യം അല്‍ സുലൈത്തി ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

ജി സി സി രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തികവും സാമൂഹികവുമായ ഏകീകരണം വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്രവികസനത്തിനുള്ള സന്തുലിത സമീപനം പരിഗണിച്ച് എല്ലാ മേഖലകളിലെയും പൊതുവായ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മാറ്റവും നിരവധി നല്ല ഫലങ്ങളും വിജയങ്ങളും സമീപ വര്‍ഷങ്ങളില്‍ കണ്ടതായി അദ്ദേഹം പറഞ്ഞു.

ജി സി സി രാജ്യങ്ങളില്‍ ഗതാഗത വ്യവസായം വലിയ ശ്രദ്ധ ആകര്‍ഷിക്കുന്നതായും ഇത് കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജി സി സി രാജ്യങ്ങളെ ഹൈവേ ശൃംഖലയുമായി ബന്ധിപ്പിക്കുക, ജി സി സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഗുണഭോക്താക്കള്‍ക്കുമായി യാത്രാ, പാസഞ്ചര്‍, ചരക്ക് ഗതാഗത ഓപ്ഷനുകള്‍ വൈവിധ്യവത്കരിക്കുക തുടങ്ങിയവയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികളാണ്.

- Advertisement -
Ad image

ജി സി സി രാജ്യങ്ങളെ ഒരുമിച്ച് ബന്ധിപ്പിക്കുന്നതിനുള്ള റെയില്‍വേ പദ്ധതി മന്ത്രി എടുത്തു പറഞ്ഞു. വ്യാപാരം കാര്യക്ഷമമാക്കുകയും ലോജിസ്റ്റിക് സൗകര്യങ്ങളും സാമ്പത്തിക, വ്യാവസായിക മേഖലകളും പ്രധാന തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സംഭാവനയും നല്‍കുന്നതുവഴി സാമ്പത്തിക പങ്ക് വര്‍ധിപ്പിക്കാനും റെയില്‍ പദ്ധതി സഹായിക്കും. 2030ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പദ്ധതിയുടെ പ്രവര്‍ത്തനം ഗണ്യമായി പുരോഗമിക്കുകയാണെന്ന് അല്‍ സുലൈത്തി പറഞ്ഞു.

ഗതാഗതത്തില്‍ ജി സി സി രാജ്യങ്ങളുടെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഗതാഗത മന്ത്രിമാര്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ രാജ്യങ്ങളെ റെയില്‍വേ പ്രോജക്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള പൊതു ഉടമ്പടി, ജി സി സി യൂണിഫോമിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ തുടങ്ങിയ ജി സി സി റെയില്‍വേ അതോറിറ്റിയുടെയും റെയില്‍വേ പ്രോജക്ടിന്റെയും ഏറ്റവും പുതിയ അപ്ഡേറ്റുകളിലും അവര്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു.

Share This Article
Leave a Comment
error: Content is protected !!