ഡേ ടു ഡേ ഡിസ്‌കൗണ്ട് സെന്റര്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: ഡേ ടു ഡേ ഡിസ്‌കൗണ്ട് സെന്റര്‍ എയര്‍പോര്‍ട്ട് റോഡില്‍ കെ എഫ് സിക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ഹാഥല്‍ അല്‍ ദോസരി ഡേ ടു ഡേയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

ഡേ ടു ഡേ മാനേജ്‌മെന്റ് അംഗങ്ങളായ ഡോ. അബ്ദുസ്സമദ്, മുസ്തഫ പടയന്‍, നജീബ് ഇല്ലത്ത്, ബഷീര്‍ മൈ ബൈക്ക്, ഫുട്ബാള്‍ താരം ഐ എം വിജയന്‍ തുടങ്ങി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വന്‍ ജനാവലി ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

പ്രതിദിന ഇനങ്ങള്‍ ഏറ്റവും വിലക്കുറവില്‍ വാങ്ങാനാവുമെന്നതാണ് ഡേ ടു ഡേ ഡിസ്‌കൗണ്ട് സെന്റര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വാഗ്ദാനം. ബഹറൈനിലും ഒമാനിലും വിജയകരമായി പ്രവര്‍ത്തിക്കുന്ന ഫാമിലി ഡിസ്‌കൗണ്ട് സെന്ററിന്റെ ഖത്തറിലെ ശാഖയാണ് ഡേ ടു ഡേ ഡിസ്‌കൗണ്ട് സെന്റര്‍. ജി സി സിയില്‍ ആകെ 10 ശാഖകള്‍ സ്ഥാപനത്തിനുണ്ട്.

Share This Article
Leave a Comment
error: Content is protected !!