പത്ത് വയസ്സ് പൂര്‍ത്തിയാക്കി ചാലിയാര്‍ ദോഹ

Web Desk
1 Min Read

ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാര്‍ ദോഹ പത്താം വാര്‍ഷിക ദിനം ആചരിച്ചു. ചാലിയാറിന് ഇരുതീരങ്ങളിലുമുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ഇരുപത്തിനാല് പഞ്ചായത്തുകളില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്മയായ ചാലിയാര്‍ ദോഹ 2015ലാണ് രൂപീകരിച്ചത്.

city exchange

ചാലിയാര്‍ ജല, വായു മലിനീകരണത്തിനെതിരെ ധീര സമരപോരാട്ടം നടത്തിയ ചാലിയാര്‍ സമര നായകന്‍ കെ എ റഹ്മാന്റെ ചരമ ദിനം കൂടിയായ ജനുവരി പതിനൊന്നിനാണ് ചാലിയാര്‍ ദോഹ രൂപീകരിച്ചത്. കഴിഞ്ഞ പത്തു വര്‍ഷ കാലയളവില്‍ കലാ- കായിക- സാംസ്‌കാരിക- പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ വിജയകരമായി സംഘടിപ്പിച്ച് പ്രവാസി സമൂഹത്തിനിടയില്‍ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ഉദാത്ത മാതൃക സൃഷ്ടിക്കുവാന്‍ ചാലിയാര്‍ ദോഹയ്ക്കു സാധിച്ചിട്ടുണ്ട്.

ചാലിയാര്‍ ദിനത്തോടനുബന്ധിച്ച് ഐ സി സിയില്‍ നടന്ന ചടങ്ങില്‍ ചാലിയാര്‍ ദോഹ രക്ഷധികാരി ഇ എ നാസര്‍ കൊടിയത്തൂര്‍ കെ എ റഹ്മാനെ അനുസ്മരിച്ചുകൊണ്ട് പുഴയുടെ വര്‍ത്തമാനങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

1980 മുതല്‍ രണ്ട് പതിറ്റാണ്ടോളം ചാലിയാര്‍ സംരക്ഷണത്തിന് വേണ്ടി ജല- വായു മലിനീകരണത്തിനെതിരെ പോരാട്ടം നടത്തിയ, സാധാരണ ജനങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് അവബോധം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച കേരളത്തിലെ ആദ്യകാല പരിസ്ഥിതി പ്രവര്‍ത്തകനായ കെ എ റഹ്മാന്റെ ജീവചരിത്രവും സമര പോരാട്ടങ്ങളും വരും തലമുറക്ക് പഠനവിധേയമാക്കാന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചാലിയാര്‍ ദോഹ പ്രമേയം അവതരിപ്പിച്ചു.

- Advertisement -
Ad image

ചാലിയാര്‍ ദോഹ പ്രസിഡന്റ് സി ടി സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ചു. ചടങ്ങിന് ജനറല്‍ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതം പറഞ്ഞു. ചാലിയാര്‍ ദോഹ മുഖ്യരക്ഷാധികാരി ഷൗക്കത്തലി ടി എ ജെ ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ ദോഹയുടെ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചീഫ് അഡൈ്വസര്‍ സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം വിവരിച്ചു. ചാലിയാര്‍ ദോഹ സ്ഥാപക പ്രസിഡന്റ് വി സി മഷ്ഹൂദ്, സ്ഥാപക ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!