

ഡമാസ്‌കസ്: സിറിയന്‍ അറബ് റിപ്പബ്ലിക്കിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി തലസ്ഥാനമായ ഡമാസ്‌കസില്‍ എത്തി.

സിറിയന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ, പ്രധാനമന്ത്രി മുഹമ്മദ് അല്‍-ബഷീര്‍, വിദേശകാര്യ- പ്രവാസി മന്ത്രി അസദ് ഹസ്സന്‍ അല്‍- ഷൈബാനി, പ്രതിരോധ മന്ത്രി മുര്‍ഹാഫ് അബു ഖസ്ര, ഡമാസ്‌കസിലെ ഖത്തര്‍ എംബസിയിലെ നിരവധി ഉദ്യോഗസ്ഥരും അംഗങ്ങളും അമീറിനെ സ്വീകരിച്ചു.

ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ട്.
