ഗ്രാന്‍ഡ് മാള്‍ ന്യൂ ഇയര്‍ മെഗാ പ്രൊമോഷന്‍ രണ്ടാംഘട്ട വിജയികളുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു

Web Desk
2 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ന്യൂ ഇയര്‍ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ രണ്ടാംഘട്ട നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ പരിസരത്തു നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.

city exchange

2025 ജനുവരി നാലിന് തുടങ്ങി മാര്‍ച്ച് 23 വരെയുള്ള കാലയളവില്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴിയാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനപദ്ധതിയില്‍ പങ്കാളികളാകാനാവുക.

ചടങ്ങില്‍ 10 വിജയികള്‍ക്ക് 5000 റിയാല്‍ വീതം 50000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ജെടൂര്‍ എക്‌സ് 50 കാറും ആണ് വിതരണം ചെയ്തത്. ഉപഭോക്താക്കള്‍ക്കായി ദോഹ മ്യൂസിക്കിന്റെ കാഫ് മുട്ടിപ്പാട്ട് ഇവന്റും സംഘടിപ്പിച്ചിരുന്നു.

ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ സമ്മാന വിതരണത്തിന് നേതൃത്വം നല്‍കി. ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, മാള്‍ മാനേജര്‍ നവാബ്, എ എം എം പ്രവീണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image

30 പേര്‍ക്ക് 150,000 റിയാലിന്റെ ക്യാഷ് പ്രൈസും മൂന്നു പേര്‍ക്ക് ജെടൂര്‍ എക്‌സ് 50 കാറുകളും ഉള്‍പ്പെടുന്ന മെഗാ പ്രൊമോഷനില്‍ 33 ഭാഗ്യശാലികള്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലായുള്ള നറുക്കെടുപ്പിലൂടെയാണ് ഭാഗ്യ ശാലികളെ തെരഞ്ഞെടുക്കുന്നത്.

അവസാനഘട്ട നറുക്കെടുപ്പ് മാര്‍ച്ച് 23ന് നടക്കും. എല്ലാ മൂന്നു മാസക്കാലയളവിലും നടത്തി വരുന്ന മെഗാ പ്രൊമോഷനുകളിലൂടെ കാറുകളും ഗോള്‍ഡ് ബാറുകളും ക്യാഷ് പ്രൈസുകളും നല്‍കി നിരവധി വിജയികളെ സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് മാളിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.

ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, മെക്കെയ്ന്‍സ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് ഷഹാനിയ, പ്ലാസ മാള്‍ (ഷോപ്പുകള്‍ 91 ആന്റ് 170), ഉം ഗാര്‍ണ്‍, അസീസിയ, എസ്ദാന്‍ മാള്‍ വുകെയര്‍ എന്നിവയുള്‍പ്പെടെ എല്ലാ ഗ്രാന്‍ഡ് മാള്‍ ഔട്ട്ലെറ്റുകളിലും ഈ പ്രമോഷന്‍ ലഭ്യമാണ്.

എല്ലാ ഉപഭോക്താക്കളും പ്രൊമോഷന്റെ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐ സി സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!