ഗാസയിലെ സ്‌കൂളും സൗദി വെയര്‍ഹൗസും ഇസ്രായേല്‍ തകര്‍ത്തതില്‍ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: ഗാസയിലെ കുടിയിറക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കിയിരുന്ന ദാര്‍ അല്‍ അര്‍ഖം സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തെയും ഗാസ മുനമ്പിലെ റാഫയ്ക്ക് കിഴക്കുള്ള മൊറാജ് പ്രദേശത്തെ സൗദി സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെ വെയര്‍ഹൗസ് നശിപ്പിച്ചതിനെയും ഖത്തര്‍ ശക്തമായി അപലപിച്ചു. രണ്ടും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു.

city exchange

സിവിലിയന്മാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രായേലിനെ ഉത്തരവാദിയാക്കാനും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ അവരെ നിര്‍ബന്ധിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.

1967ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് ഉറപ്പാക്കുന്ന വിധത്തില്‍, ഫലസ്തീന്‍ ലക്ഷ്യത്തെയും ഫലസ്തീന്‍ ജനതയുടെ ദൃഢതയെയും പിന്തുണയ്ക്കുന്നതില്‍ ഖത്തര്‍ രാജ്യത്തിന്റെ ഉറച്ചതും അചഞ്ചലവുമായ നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!