ട്രംപ് ഖത്തറിലെത്തി

Web Desk
1 Min Read

ദോഹ: മൂന്ന് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഖത്തറിലെത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ട്രംപിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

city exchange

അമീറിന് യു എസ് പ്രസിഡന്റ് നന്ദി അറിയിച്ചുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ‘നിങ്ങളുടെ സൗഹൃദത്തിനും നേതൃത്വത്തിനും നിങ്ങള്‍ ചെയ്യുന്ന അത്ഭുതകരമായ പ്രവര്‍ത്തനത്തിനും എല്ലാത്തിനും ഞാന്‍ നന്ദി പറയുന്നു’ എന്നാണ് ട്രംപ് അമീറിനോടു പറഞ്ഞത്.

ഇരുപക്ഷത്തിനും ഇടയില്‍ അടുത്ത ഏകോപനം ആവശ്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ക്കിടയില്‍ ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദോഹ സന്ദര്‍ശനം ലക്ഷ്യമിടുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!