

ദോഹ: വ്യാഴാഴ്ച രാവിലെ ആറു മണി വരെ തീരപ്രദേശങ്ങളില്‍ കാലാവസ്ഥ ചിലയിടങ്ങളില്‍ പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു, ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് തിരശ്ചീന ദൃശ്യപരത മോശമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തീരപ്രദേശത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പറയുന്നു. തീരപ്രദേശത്ത് 10 മുതല്‍ 20 നോട്ട് വരെ വേഗതയില്‍ വീശുന്ന കാറ്റ് ചിലയിടങ്ങളില്‍ 32 നോട്ടുവരെയാകാന് സാധ്യതയുണ്ട്.
