ഐ സി എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഐ സി എഫ് എയര്‍പോര്‍ട്ട് റീജിയണ്‍ കമ്മിറ്റി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തുമാമ റൗദ ക്ലബ്ബ് ഹൗസില്‍ നടന്ന ക്യാമ്പില്‍ നൂറോളം പേര്‍ രക്തദാനം നടത്തി.

city exchange

ഐ സി എഫ് റീജിയണ്‍ പ്രസിഡണ്ട് ഷഹീര്‍ ബാഖവി അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്ര, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി, ഉമര്‍ പുത്തുപ്പാടം, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ജമാല്‍ അസ്ഹരി, നൗഷാദ് അതിരുമട, ഉമ്മര്‍ കുണ്ടുതോട് എന്നിവര്‍ സംസാരിച്ചു.

അബ്ദുറഹ്മാന്‍ തലക്കടത്തൂര്‍, അബ്ദുല്‍ അസീസ് കോടമ്പുഴ, അമീര്‍ ശ്രീകണ്ഠാപുരം, സയ്യിദ് ഷിഹാബ് തങ്ങള്‍, നൗഫല്‍ മലപ്പട്ടം, ഷറഫുദ്ദീന്‍ കല്പകഞ്ചേരി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!