
ദോഹ: ഖത്തറില്‍ റമദാന്‍ ഒന്ന് ബുധനാഴ്ചയായി പ്രഖ്യാപിച്ചു. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ മാസപ്പിറവി നീരീക്ഷണ സമിതി മഗ്രിബ് നമസ്‌ക്കാരത്തിന് ശേഷമാണ് മാസപ്പിറവി ദര്‍ശിച്ചതായി അറിയിച്ചത്.

സൗദി അറേബ്യയിലെ സുദൈറില്‍ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. ഇതോടെ സൗദിയില്‍ ബുധനാഴ്ച റമദാന്‍ ഒന്നായിരിക്കും.

കേരളത്തില്‍ എവിടേയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാതിരുന്നതിനാല്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ചയായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു.
സംസ്ഥാനത്ത് വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം പള്ളി ചീഫ് ഇമാം ഡോ. വി പി ഷുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി എന്നിവര്‍ അറിയിച്ചു.

