എം എം എ ഖത്തര്‍ അലുമ്‌നി ഇഫ്താര്‍ സംഗമത്തില്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Web Desk
2 Min Read

ദോഹ: എം എം എ ഖത്തര്‍ അലുമ്‌നി ഇഫ്താര്‍ സംഗമം നടത്തി. ആത്മീയതയും സൗഹൃദവും നിറഞ്ഞ ചടങ്ങില്‍ ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഫൈസല്‍ സി കെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റിഷാദ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ നബീല്‍ പി എന്‍ എം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഈ വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനം അവാര്‍ഡ് കമ്മിറ്റി ഇന്‍ചാര്‍ജ് ഷമീര്‍ മണ്ണറോട്ട് നിര്‍വഹിച്ചു.

city exchange

പ്രശസ്ത പീഡിയാട്രീഷ്യന്‍ ഡോ. അബ്ദുല്‍ റൗഫ് കെ കെ യാണ് ഈ വര്‍ഷത്തെ മാസ്റ്റര്‍ ഗ്ലോബല്‍ അവാര്‍ഡിന് അര്‍ഹനായത്. മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് എം ബി ബി എസ് പൂര്‍ത്തിയാക്കിയ അദ്ദേഹം ഛാണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ നിന്നാണ് പോസ്റ്റ് ഗ്രാജുവേഷന്‍ നേടിയത്. നിലവില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യനും പീഡിയാട്രിക് ഇന്റന്‍സിവിസ്റ്റുമായി സേവനം അനുഷ്ഠിക്കുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ ഗവേഷണങ്ങളും നിരവധി മെഡിക്കല്‍ പ്രസിദ്ധീകരണങ്ങളുമാണ് അദ്ദേഹത്തെ മാസ്റ്റര്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ധനകാര്യ- ഓഡിറ്റ് രംഗത്ത് വിദഗ്ധനായ താസ് ആന്റ് ഹംജിത് സീനിയര്‍ പാര്‍ട്ട്ണര്‍ മുഹമ്മദ് റജായി യാണ് ഈ വര്‍ഷത്തെ പേഴ്‌സണല്‍ അച്ചീവ്‌മെന്റ് എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനായത്. അക്കാദമിക് മികവും പ്രൊഫഷണല്‍ രംഗത്തെ നേട്ടങ്ങളും കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം നിലവില്‍ ഖത്തര്‍ ഇകണോമിയില്‍ ഊന്നി
ബിഹേവിയറല്‍ ഫിനാന്‍സില്‍ പി എച്ച് ഡി ചെയ്തു കൊണ്ടിരിക്കുന്നു. കൂടാതെ അല്‍ യാഫ്ഈ ഓഡിറ്റേഴ്‌സില്‍, ഓഡിറ്റ് ആന്‍ഡ് അഷ്യൂറന്‍സ് ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ചു വരുന്നു.

അവാര്‍ഡ് ജേതാക്കളെ ലോക കേരളസഭാംഗവും ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അഡൈ്വസറുമായ അബ്ദു റാഊഫ് കൊണ്ടോട്ടി അഭിനന്ദിച്ച് ആശംസകള്‍ നേര്‍ന്നു.

- Advertisement -
Ad image

പരിപാടിയില്‍ മുന്‍ പ്രസിഡന്റ് മുഷ്താക് തിരൂരിന് സ്‌നേഹോപഹാരവും യാത്രയയപ്പും നല്‍കി. പരിപാടിയോടനുബന്ധിച്ച് റമദാന്‍ പ്രഭാഷണം അബ്ദുല്‍ ഖഹാര്‍ നിര്‍വഹിച്ചു. ഈ വര്‍ഷം ആരംഭിച്ച എം എം എ ഖത്തര്‍ ഫിറ്റ്‌നസ് ചാലഞ്ച് വിജയികളെ സ്‌പോര്‍ട്‌സ് ഇന്‍ചാര്‍ജ് ആദില്‍ പ്രഖ്യാപിച്ചു. മത്സരത്തില്‍ സുഹൈല്‍ കുഞ്ഞുമുഹമ്മദ് ഒന്നാം സ്ഥാനവും സലീത് രണ്ടാം സ്ഥാനവും ഹിഷാം മൂന്നാം സ്ഥാനവും നേടി.

ആതിഫ് ആസാദിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിക് ജാഫര്‍ പി പി സ്വാഗതവും ജാസിം നന്ദിയും പറഞ്ഞു. നവീദ്, സലീത്, ആദില്‍ പരപ്പനങ്ങാടി, ഷഫീക്, തന്‍വീര്‍ ഇബ്രാഹിം എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!