
ദോഹ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഖത്തറിലെ പ്രവാസികളുടെ സാമൂഹ്യ കൂട്ടായ്മയായ സൗത്ത് കേരള എക്സ്പാട്സ് അസോസിയേഷന് (സ്കിയ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ബര്‍വ വില്ലേജില്‍ സംഘടിപ്പിച്ച സംഗമം ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. പ്രസിഡന്റ് ബിലാല്‍ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അസ്ലം ഈരാറ്റുപേട്ട റമദാന് സന്ദേശം നല്കി. പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് ഷംസുദ്ധീന് നന്ദി രേഖപ്പെടുത്തി.

റമദാന് റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടില്‍ അറുന്നൂറില്‍ അധികം റമദാന് കിറ്റുകളും ഖത്തറിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഇഫ്താര്‍ കിറ്റുകളും വിതരണം ചെയ്തു. സിദ്ധീഖ് സൈനുദ്ധീന്‍, അബ്ദുല്‍ കരീം ലബ്ബ, സബാ സെയിന്‍, ഫാറൂഖ് ഹുസൈന്, അസീം എം ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
നാല് പതിറ്റാണ്ടായി സാമൂഹ്യ സേവന മേഖലയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന സ്കിയ പല ബൃഹത്തായ ക്ഷേമപദ്ധതികളും നടത്തി വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപമായി നിര്‍ധനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസ സൗകര്യം, ഭക്ഷണം, ആംബുലന്‍സ് തുടങ്ങിയ സേവനങ്ങള്‍ നല്കി അഭയകേന്ദ്രം സ്കിയ ഖത്തറിന്റെ പങ്കാളിത്തത്തോടെ നടന്നു വരുന്ന സ്ഥാപനമാണ്. നിര്‍ധനരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതിമാസ റേഷന്‍, വിദ്യാഭ്യാസ സഹായങ്ങള്‍, രക്തദാന ക്യാമ്പുകള്‍, ആരോഗ്യ ബോധവവത്ക്കരണ പരിപാടികള്‍, കായിക മല്‍സരങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്നു.

