ഇറാന്‍- യു എസ് വെടിനിര്‍ത്തല്‍ കരാറിനെ ഇന്ത്യ സ്വാഗതം ചെയ്തു

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടവേള നല്‍കുന്ന വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ പ്രതികരിച്ചു. പശ്ചിമേഷ്യയില്‍ ദീര്‍ഘകാല സമാധാനം ഉറപ്പാക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. തുടക്കത്തില്‍ തന്നെ ഇന്ത്യ നിലപാട് വ്യക്തമാക്കിയതുപോലെ, സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംയമനം, സംവാദം, നയതന്ത്ര ശ്രമങ്ങള്‍ എന്നിവ നിര്‍ണായകമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

city exchange

ഈ യുദ്ധം മനുഷ്യര്‍ക്കും ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്കും വലിയ തിരിച്ചടിയാണുണ്ടാക്കിയതെന്നും പ്രത്യേകിച്ച് ഊര്‍ജ വിതരണവും വ്യാപാര ശൃംഖലകളെയും ഗുരുതരമായി ബാധിച്ചുവെന്നും ഇന്ത്യ വിലയിരുത്തി. ഹോര്‍മുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത കപ്പല്‍ ഗതാഗതവും ആഗോള വ്യാപാര പ്രവാഹവും പുനഃസ്ഥാപിക്കപ്പെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഘര്‍ഷകാലത്ത് ഈ കടലിടുക്ക് തുറന്നുവെക്കുന്നതിന് അനുമതി നല്‍കിയ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നു.

അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇടപെട്ടതായി പറയപ്പെടുന്ന പാകിസ്താന്റെ പങ്കിനെ കുറിച്ച് ഇന്ത്യയുടെ പ്രസ്താവനയില്‍ പരാമര്‍ശമില്ലെന്നത് ശ്രദ്ധേയമായി.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സുരക്ഷാ ആശങ്കകള്‍ തുടരുന്ന സാഹചര്യത്തില്‍, ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. എംബസി നിര്‍ദേശങ്ങള്‍ പാലിക്കാതെ അന്താരാഷ്ട്ര കരാതിര്‍ത്തികളിലേക്ക് നീങ്ങരുതെന്നും യാത്രകള്‍ മുന്‍കൂട്ടി ഏകോപിപ്പിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!