പ്രവാസ ലോകത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചതിന് പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് പാറക്കലിന്റെ എം എല്‍ എ സ്ഥാനം: സൈനുല്‍ ആബിദീന്‍

Web Desk
1 Min Read

ദോഹ: മൂന്നരപ്പതിറ്റാണ്ടുകാലം പ്രവാസ ലോകത്ത് ആത്മാര്‍ഥമായി ജനങ്ങളെ സേവിച്ചതിനും ത്യാഗം നിര്‍വഹിച്ചതിനും പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് പാറക്കല്‍ അബ്ദുല്ലയുടെ എം എല്‍ എ സ്ഥാനമെന്ന് അഖിലേന്ത്യാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ പറഞ്ഞു. കെ എം സി സി കുറ്റ്യാടി മണ്ഡലം പാറക്കല്‍ അബ്ദുല്ല എം എല്‍ എയ്ക്ക് നല്‍കിയ സ്വീകരണ പരിപാടി സെലിബ്രേറ്റിംഗ് കുറ്റ്യാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

രണ്ടര വര്‍ഷം കഴിഞ്ഞാല്‍ പാറക്കല്‍ അബ്ദുല്ലയ്ക്ക് മന്ത്രിസ്ഥാനം നല്‍കാമെന്നും പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാറക്കലിന് മന്ത്രിസ്ഥാനം ലഭിച്ചാല്‍ അത് പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും നേട്ടമായിരിക്കുമെന്നും സൈനുല്‍ ആബിദീന്‍ പറഞ്ഞു. പ്രവാസ ലോകത്തിന് മാതൃകയാണ് പാറക്കലിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കെ എം സി സിയുടെ ആദ്യരൂപമായ ചന്ദ്രിക റീഡേഴ്‌സ് ഫോറവും അതിന്റെ പ്രവര്‍ത്തനങ്ങളുമൊക്കെ നേരത്തെ തന്നെ ഉണ്ടായിരുന്നു. കക്കുളത്ത് അബ്ദുല്‍ ഖാദറിനെ പോലുള്ളവര്‍ ആ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പാറക്കല്‍ അബ്ദുല്ലയേയും എസ് എ എം ബഷീറിനേയും പോലുള്ളവര്‍ അതിലേക്ക് കടന്നുവന്നതിന് ശേഷമാണ് അതിനൊരു വ്യവസ്ഥയും പുത്തന്‍ രീതികളുമുണ്ടായത്. പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോയപ്പോഴും പ്രസ്ഥാനത്തും പാര്‍ട്ടിക്കും വേണ്ടി വലിയ പ്രവര്‍ത്തനങ്ങളാണ് പാറക്കല്‍ അബ്ദുല്ല നടത്തിയതെന്നും സൈനുല്‍ ആബിദീന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!