സര്‍ക്കാറിന്റെ പ്രവാസി പദ്ധതികളെ കുറിച്ച് ബോധവാന്മാരാകണം: പാറക്കല്‍ അബ്ദുല്ല എം എല്‍ എ

Web Desk
1 Min Read

ദോഹ: പ്രവാസികളെല്ലാവരും പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കണമെന്നും എങ്കില്‍ പല കാര്യങ്ങളും ശക്തമായി സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ സാധിക്കുമെന്നും പാറക്കല്‍ അബ്ദുല്ല എം എല്‍ എ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ഖത്തറിലെത്തിയ പാറക്കല്‍ അബ്ദുല്ല എം എല്‍ എ ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

city exchange

പ്രവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരങ്ങളുണ്ടാക്കാനും പരമാവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമനിധി, ഇന്‍ഷൂറന്‍സ് എന്നിവ ഉണ്ടായിട്ടും പലപ്പോഴും ജനങ്ങള്‍ അക്കാര്യങ്ങളിലൊന്നും താത്പര്യം കാണിക്കുന്നില്ല. പ്രവാസികള്‍ മുന്‍കൈ എടുത്ത് അവയില്‍ അംഗത്വമെടുക്കുകയാണ് വേണ്ടത്.

പ്രവാസി പെന്‍ഷന്‍ ഇപ്പോള്‍ മൂവായിരം രൂപയാക്കിയപ്പോഴാണ് പലരും ശ്രദ്ധിക്കുന്നത്. പെന്‍ഷന്‍ മൂവായിരം രൂപയില്‍ നില്‍ക്കണമെന്നില്ല. അതിനിയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തോളം പൊലീസ് പൂഴ്ത്തിവെച്ച വിവരങ്ങളാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ നടപടിയായത്. കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് ചില ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

കേരള മന്ത്രിസഭയ്ക്ക് ആകെ ഒരു മാസം മാത്രമാണ് പ്രായമായമെന്നും കുറച്ചു സമയം നല്‍കിയതിന് ശേഷം വിലയിരുത്തുകയാണ് വേണ്ടതെന്നും പാറക്കല്‍ അബ്ദുല്ല പറഞ്ഞു. രണ്ടര വര്‍ഷത്തിന് ശേഷം ആരെ മാറ്റിയാണ് താങ്കള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുകയെന്ന ചോദ്യത്തിന് അതൊക്കെ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

Share This Article
Leave a Comment
error: Content is protected !!