ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന ഖത്തര്‍ മലയാളി കുടുംബത്തിലെ ഉമ്മയും മകളും സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു

Web Desk
1 Min Read

ദമ്മാം: ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുടുംബം ത്വാഈഫിന് സമീപം വാഹനാപകടത്തില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ രാങ്ങാട്ടൂര്‍ തെക്കേ പീടിയേക്കല്‍ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞുമോന്‍)ഭാര്യയും മകളുമാണ് മരിച്ചത്.

city exchange

അബ്ദുല്ലത്തീഫിന്റെ ഭാര്യ രഹന (52), മകള്‍ ഡോ. നഹ്ല നര്‍മിന്‍ (29) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ത്വാഇഫില്‍ നിന്നും റിയാദിലേക്കുള്ള എക്‌സ്പ്രസ് ഹൈവേയില്‍ ദലം എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

ഉംറ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന കുടുംബത്തിന്റെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ പല തവണ മറിയുകയായിരുന്നു. റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് ഇവര്‍ സഞ്ചരിച്ച ലാന്റ് ക്രൂയിസറിന്റെ ഗ്ലാസില്‍ പതിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, അദ്ദേഹത്തിന്റെ മറ്റു രണ്ടു പെണ്‍മക്കള്‍, ഒരു പേരക്കുട്ടി എന്നിവര്‍ക്ക് പരുക്കുണ്ട്. ആരുടേയും നില ഗുരുതരമല്ല.

- Advertisement -
Ad image

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ദലം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

ദീര്‍ഘകാലമായി ഖത്തര്‍ പ്രവാസിയായ അബ്ദുല്ലത്തീഫ് ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനിയിലെ ജീവനക്കാരനാണ്. ഉമ്മര്‍കുട്ടിയുടേയും മെഹറുന്നിസ കുമ്മാട്ടിന്റേയും മകളാണ് മരിച്ച രഹന.

Share This Article
Leave a Comment
error: Content is protected !!