
ദോഹ: സഫാരിയില്‍ ഫ്രൂട്ട് ഫെസ്റ്റിവല്‍ ആന്റ് ജ്യൂസ് ജംഗ്ഷന് തുടക്കമായി. ജൂലൈ 11 വരെ ഫെസ്റ്റിവല്‍ തുടരും. ഫെസ്റ്റിവലിന്റെ ഭാഗമായി സഫാരി മാളില്‍ നടന്ന ഉദ്ഘാടന കര്‍മത്തില്‍ സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. സഫാരി മാനേജ്‌മെന്റ് പ്രതിനിധികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആരോഗ്യകരമായ ജീവിതശൈലിയും പോഷകാഹാര ശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പഴവര്‍ഗ്ഗങ്ങളും വൈവിധ്യമാര്‍ന്ന ഫ്രഷ് ജ്യൂസുകളുമാണ് ഈ മേളയുടെ പ്രധാന ആകര്‍ഷണം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന പഴവര്‍ഗ്ഗങ്ങള്‍ ഈ പ്രമോഷനിലൂടെ സഫാരി ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈജിപ്ത്, ആഫ്രിക്ക, ജോര്‍ദാന്‍, ബ്രസീല്‍, കെനിയ, ഇന്ത്യ, വിയറ്റ്‌നാം, ചൈന, ചിലി, പാക്കിസ്ഥാന്‍, തായ്‌ലാന്റ് തുടങ്ങി പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഇനത്തിലും വ്യത്യസ്തതയാര്‍ന്നതുമായ പഴവര്‍ഗ്ഗങങള്‍ നേരിട്ട് ലഭ്യമാക്കുന്നു എന്നതുകൊണ്ട് തന്നെ ഗുണമേന്മ ഉറപ്പിക്കാന്‍ സഫാരിക്ക് സാധിക്കുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്.

ഇതോടൊപ്പം തന്നെയാണ് സഫാരി ജ്യൂസ് ജംഗ്ഷനും ആരംഭിച്ചിട്ടുള്ളത്. വര്‍ധിച്ചുവരുന്ന വേനല്‍ ചൂടിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനും സഹായകമാകുന്ന രീതിയില്‍ ഫ്രഷ് ജ്യൂസുകള്‍ക്ക് മാത്രമായാണ് ജ്യൂസ് ജംഗ്ഷന്‍ അവതരിപ്പിച്ചിട്ടുള്ളത്. മില്‍ക്ക് ഷെയ്ക്കുകള്‍, ജ്യൂസുകള്‍, ഫ്രഷ് സലാഡുകള്‍, സര്‍ബത്തുകള്‍, സംഭാരം തുടങ്ങിയവയ്ക്ക് പുറമേ നെല്ലിക്ക ജ്യൂസ്, പാവക്ക ജ്യൂസ് തുടങ്ങിയ ആരോഗ്യപരിപാലനത്തിന് ആവശ്യമായ വെജിറ്റബിള്‍ ജ്യൂസുകളും അടക്കം 30ല്‍പരം പാനീയങ്ങള്‍ ഈ പ്രമോഷനിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്.
കൂടാതെ സഫാരിയുടെ മെഗാ പ്രമോഷന്‍ ഷോപ്പ് ആന്റ് ഡ്രൈവിലൂടെ മുപ്പത് ബെസ്റ്റ്യൂണ്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നുണ്ട്. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂണ്‍ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റ്യൂണ്‍ കാറുകള്‍ വീതവും അവസാനത്തെ നറുക്കെടുപ്പില്‍ അഞ്ച് ബെസ്റ്റ്യൂണ്‍ കാറുകളുമാണ് സമ്മാനമായി നല്‍കുന്നത്. സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഈ ഷോപ്പ് ആന്റ് വിന്‍ പ്രമോഷന്‍ ലഭ്യമായിരിക്കും.

