ഗോലാന്‍ കുന്നുകളിലെ ഇസ്രായേല്‍ അവകാശവാദത്തെ കൊളംബിയ പിന്തുണച്ചതിനെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: അധിനിവേശ സിറിയന്‍ ഗോലാന്‍ കുന്നുകളിലെ ഇസ്രായേലിന്റെ അവകാശവാദങ്ങള്‍ക്ക് കൊളംബിയ പിന്തുണ പ്രഖ്യാപിച്ചതിനെ ഖത്തര്‍ അപലപിച്ചു. വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച വിവിധ രാജ്യങ്ങള്‍ക്കൊപ്പം ഖത്തറും നിലപാട് വ്യക്തമാക്കി.

city exchange

ഗോലാന്‍ കുന്നുകള്‍ അധിനിവേശ അറബ് പ്രദേശമാണെന്ന ഖത്തറിന്റെ തത്വാധിഷ്ഠിതവും മാറ്റമില്ലാത്തതുമായ നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. അന്താരാഷ്ട്ര നിയമം പാലിച്ച് ഗോലാന്‍ കുന്നുകള്‍ ഉള്‍പ്പെടെ അധിനിവേശം നടത്തിയ എല്ലാ അറബ് പ്രദേശങ്ങളില്‍നിന്നും ഇസ്രായേല്‍ പിന്മാറണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഗോലാന്‍ കുന്നുകളിലെ ഇസ്രായേല്‍ പരമാധികാരം അംഗീകരിക്കുന്ന തരത്തിലുള്ള ഏകപക്ഷീയ തീരുമാനങ്ങള്‍ മേഖലയില്‍ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വിദേശകാര്യ മന്ത്രാലയം എക്സില്‍ പങ്കുവെച്ച പ്രസ്താവനയിലാണ് നിലപാട് വ്യക്തമാക്കിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!