
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ടെലിഫോണില്‍ സംസാരിച്ചു.

ടെലിഫോണ്‍ സംഭാഷണത്തില്‍ ഖത്തറും ബഹ്റൈനും തമ്മിലുള്ള സഹോദരബന്ധം വിലയിരുത്തി. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പൊതുതാത്പര്യങ്ങള്‍ കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

പരസ്പര താത്പര്യമുള്ള നിരവധി പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ടെലിഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ചയായി.
