
ദോഹ: ഖത്തറില് ചൊവ്വാഴ്ച ഏറ്റവും കൂടുതല് മഴ രേഖപ്പെടുത്തിയത് അല് കരാനയിലാണെന്ന് ഖത്തര് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇവിടെ 10.7 മില്ലിമീറ്റര് മഴ ലഭിച്ചു.

ബയ്ദ് അല് ഖാഅ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില് 6.3 മില്ലിമീറ്റര് മഴ രേഖപ്പെടുത്തിയതായും വകുപ്പ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
