ജി20 യോഗത്തിനിടെ കനേഡിയന്‍, അര്‍ജന്റീനിയന്‍ മന്ത്രിമാരുമായി അല്‍ കുവാരിയുടെ കൂടിക്കാഴ്ച

Web Desk
1 Min Read

വാഷിംഗ്ടണ്‍: ഖത്തര്‍ ധനകാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി കാനഡ ധനകാര്യ- ദേശീയ വരുമാന മന്ത്രി ഫ്രാന്‍സ്വാ- ഫിലിപ്പ് ഷാംപെയ്ന്‍, അര്‍ജന്റീന റിപ്പബ്ലിക്കിന്റെ സാമ്പത്തിക മന്ത്രി ലൂയിസ് ആന്‍ഡ്രസ് കപുട്ടോ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

city exchange

അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ആഷ്വില്ലില്‍ നടക്കുന്ന ജി20 ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ചകള്‍.

വിവിധ ധനകാര്യ, സാമ്പത്തിക വിഷയങ്ങള്‍ യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു. നിലവിലെ പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങളും അവയുമായി ബന്ധപ്പെട്ട വെല്ലുവിളികളും വിലയിരുത്തി.

ഖത്തറും കാനഡയും തമ്മിലും ഖത്തറും അര്‍ജന്റീനയും തമ്മിലുമുള്ള പരസ്പര താത്പര്യമുള്ള വിഷയങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് ചര്‍ച്ചകള്‍ നടന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!