പൊലീസ് കോളേജിന്റെ എട്ടാം ബാച്ച് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ അമീര്‍ പങ്കെടുത്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അല്‍ സൈലിയയില്‍ നടന്ന പൊലീസ് അക്കാദമിയിലെ പൊലീസ് കോളേജിന്റെ എട്ടാം ബാച്ച് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തു.

city exchange

ചടങ്ങില്‍ ശൈഖുമാരും മന്ത്രിമാരും ഖത്തറിലെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാരും പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ഗാര്‍ഡ്, സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ്, ലെഖ്വിയ ഫോഴ്സ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സൗഹൃദ രാഷ്ട്രങ്ങളിലെ മുതിര്‍ന്ന സുരക്ഷാ സൈനിക നേതാക്കളും അതിഥികളും പങ്കെടുത്തു.

പൊലീസ് അക്കാദമി പ്രസിഡന്റ് മേജര്‍ ജനറല്‍ അബ്ദുല്‍റഹ്മാന്‍ മാജിദ് അല്‍ സുലൈതി ചടങ്ങിനോടനുബന്ധിച്ച് പ്രസംഗം നടത്തി.

ഉന്നത വിജയം നേടിയ ബിരുദധാരികളെ അമീര്‍ ആദരിച്ചു. പിന്നീട് എട്ടാം ബാച്ചില്‍ നിന്ന് ഒമ്പതാം ബാച്ചിലേക്ക് പതാക കൈമാറുകയും നിയമന ഉത്തരവ് വായിക്കുകയും ചെയ്തു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!