അമീര്‍ കസാക്കിസ്ഥാനും പോളണ്ടും സന്ദര്‍ശിക്കും

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ബുധനാഴ്ച കസാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും നിരവധി പ്രാദേശിക, അന്തര്‍ദേശീയ ബന്ധങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ അല്‍താനി കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവുമായി കൂടിക്കാഴ്ച നടത്തും.

city exchange

തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലും അമീര്‍ പങ്കെടുക്കും.

തുടര്‍ന്ന് അമീര്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി പോളണ്ടിലേക്ക് പോകും. പോളണ്ടില്‍ പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡയുമായും നിരവധി മുതിര്‍ന്ന പോളിഷ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

അമീറിനെ ഔദ്യോഗിക പ്രതിനിധി സംഘം അനുഗമിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!