പി എച്ച് അബ്ദുല്ല മാസ്റ്റര്‍ അനുസ്മരണം നടത്തി

Web Desk
1 Min Read

ദോഹ: കഴിഞ്ഞ ദിവസം നിര്യാതനായ കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും പ്രഭാഷകനുമായിരുന്ന പി എച്ച് അബ്ദുല്ല മാസ്റ്റര്‍ അനുസ്മരണം ദോഹയിലെ മാപ്പിള കലാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തി.

city exchange

പി എച്ച് അബ്ദുല്ല മാസ്റ്റര്‍ മാപ്പിള കലയ്ക്ക് നല്‍കിയ സംഭാവനയും പ്രോത്സാഹനവും ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഖത്തര്‍ കെ എം സി സി സംസ്ഥാന ട്രഷറര്‍ ഹുസൈനും അനുസ്മരണ പ്രഭാഷണം നടത്തിയ ലോക കേരള സഭ അംഗവും ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും പറഞ്ഞു.

ഖത്തര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളം, ഖത്തര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറി നവാസ് മുഹമ്മദലി, ഷിഹാബ് വലിയകത്ത്, സിദ്ദിഖ് ചെറുവല്ലൂര്‍, റഫീഖ് വാടാനപ്പിള്ളി, ഷാജു തളിക്കുളം, അഷറഫ് ഉസ്മാന്‍ പാലക്കാട്, സലാം വടകര തുടങ്ങി മാപ്പിള കലാ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!