

ദോഹ: വോട്ടുള്ള എല്ലാ പ്രവാസികളും ബന്ധുക്കളും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മതേതര ശക്തികളായ ഇന്ത്യാ സംഖ്യത്തെയും യു ഡി എഫിനേയും വിജയിപ്പിക്കണമെന്ന് ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത് എസ് നായര്‍ പ്രവാസികളോട് അഭ്യര്‍ഥിച്ചു.

ബ്രിട്ടീഷ് സാമ്രാജ്യത്വ, ഏകാധിപത്യ ശക്തികളെ ഭാരതത്തിന്റെ മണ്ണില്‍ നിന്നും ആട്ടിപ്പായിച്ച് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹത്തായ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ഈ തെരെഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാരന്‍ ബാക്കിവച്ചു പോയ കാലിയായ ഖജനാവും മുപ്പത്തിമൂന്ന് കോടി ദരിദ്ര ജനവിഭാഗങ്ങളേയും ഏറ്റെടുത്ത് ഇന്ത്യയെ ഇന്ന് കാണുന്ന സമസ്തമേഖലകളേയും പുരോഗതിയിലൂടെ വന്‍ ശക്തിയാക്കി മാറ്റിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തിലേറ്റേണമെന്ന് രാജ്യം ഒന്നടങ്കം ആഗ്രഹിക്കുന്നു. ഏകാധിത്യ, വര്‍ഗ്ഗീയ ഭരണം ഇന്ത്യയുടെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്നതല്ല. ഏകാധിപതികളുടെ ഭരണവും മതാധിപത്യര ാഷ്ട്രവും ഭാരതത്തിന്റെ ആത്മാവിനെ കീറിമുറിക്കും. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും രാജ്യത്ത് പുലരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന് മാത്രമെ ഈ ആശയങ്ങളെ മുറുകെ പിടിച്ച് ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്ന യാഥാര്‍ഥ്യത്തിന്റെ കാവലാളാകാന്‍ കഴിയൂ എന്ന് ശ്രീജിത്ത് തന്റെ അഭ്യര്‍ഥനയില്‍ പറഞ്ഞു.
വോട്ടര്‍മാരായ എല്ലാ പ്രവാസികളും ഈ നിര്‍ണ്ണായക തെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനും പരാമാവധി വോട്ടുകള്‍ ചെയ്യിപ്പിക്കാനും ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തണമെന്നും ശ്രീജിത്ത് അഭ്യര്‍ഥിച്ചു.

