Connect with us

Featured

യു എ ഇയില്‍ വീണുകിട്ടിയത് സ്വന്തമാക്കേണ്ട: പിടിവീഴും

Published

on


ദുബൈ: വീണുകിട്ടിയത് സ്വന്തമാക്കുന്നത് മാത്രമല്ല അന്യന്റെ മുതല്‍ തട്ടിപ്പറിച്ച് കൊണ്ടുപോകുന്നതിനും യാതൊരു മടിയും കാണിക്കാത്തവര്‍ ലോകത്ത് വാഴുമ്പോള്‍ മാതൃകയായി ഒരു രാജ്യം. വഴിയില്‍ വീണുകിട്ടിയ വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ പിടിവീഴുമെന്ന മുന്നറിയിപ്പാണ് യു എ ഇ നല്‍കുന്നത്.

രാജ്യത്ത് ഇക്കാര്യത്തില്‍ കടുത്തശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് പുറത്തുവന്നു. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. വീണുകിട്ടുന്ന വസ്തുക്കള്‍ ആരും കണ്ടില്ലെന്ന് കരുതി സ്വന്തമാക്കാന്‍ നോക്കേണ്ട. രണ്ടുദിവസത്തിനകം അത് പൊലിസില്‍ ഏല്‍പ്പിക്കണം എന്നാണ് നിയമം. ഇത്തരത്തില്‍ അന്യന്റെ സ്വത്ത് കൈക്കലാക്കുന്നവര്‍ക്ക് 20,000 ദിര്‍ഹം പിഴയും രണ്ടു വര്‍ഷം തടവും വരെ ശിക്ഷ ലഭിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

ഫെഡറല്‍ നിയമത്തിന്റെ 454 ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ശിക്ഷ ചുമത്തുക. ലോകത്തിന്റെ ഏതാണ്ടെല്ലാ രാജ്യക്കാരും എത്തുന്ന ഇടമാണ് യു എ ഇ. സഞ്ചാരികളായും വ്യാപാരികളായും തൊഴില്‍ തേടിയും എത്തുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതില്‍ യു എ ഇ എന്നും മുന്നിലാണ്. നിയമലംഘകര്‍ക്ക് തക്കതായ ശിക്ഷയും പിഴയും നല്‍കുന്നതില്‍ ഒരു വിട്ടുവീഴ്ചയും നല്‍കാത്ത ഇവിടെ താരതമ്യേന കുറ്റകൃത്യങ്ങളും കുറവാണ്. പൊതുസമൂഹത്തെ ബോധവത്ക്കരിക്കാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രോസിക്യൂഷന്‍ പ്രചാരണം നടത്തുന്നുമുണ്ട്.


error: Content is protected !!