ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂലൈയില്‍ അഞ്ച് എയര്‍ലൈന്‍സുകള്‍ കൂടി സര്‍വീസ് പുന:രാരംഭിക്കും

Web Desk
1 Min Read

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂലൈ മാസത്തില്‍ അഞ്ച് അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ കൂടി സര്‍വീസുകള്‍ പുന:രാരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

city exchange

ജൂലൈ 1 മുതല്‍ റോയല്‍ എയര്‍ മറോക്ക്, ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്, അകാസ എയര്‍ എന്നിവ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും സര്‍വീസുകള്‍ പുന:രാരംഭിക്കും. ജൂലൈ 2 മുതല്‍ മലേഷ്യ എയര്‍ലൈന്‍സും ജൂലൈ 3 മുതല്‍ ഐബീരിയയും സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുമെന്നാണ് അറിയിപ്പ്.

ഏപ്രില്‍ 21 മുതല്‍ ഇതുവരെ 31 വിമാനക്കമ്പനികളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനം പുന:രാരംഭിച്ചത്. ജൂലൈയില്‍ അഞ്ച് വിമാനക്കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ഈ എണ്ണം 36 ആയി ഉയരും.

വിമാന സര്‍വീസുകള്‍ ബന്ധപ്പെട്ട അധികാരികളുമായും വിമാനക്കമ്പനികളുമായും സഹകരിച്ച് തുടരുകയാണെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വ്യക്തമാക്കി. അതേസമയം, നിലവിലെ സര്‍വീസ് ഷെഡ്യൂളുകളില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നും വിമാനത്താവളത്തിന്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ മൂലം ചില സര്‍വീസുകള്‍ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വരാമെന്നും അധികൃതര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!