ഖത്തറിനെതിരെ ഭീഷണി മുഴക്കി മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി; അധികാരത്തിലെത്തിയാല്‍ ശത്രുരാജ്യമായി പ്രഖ്യാപിക്കും

Web Desk
1 Min Read

ടെല്‍ അവീവ്: ഇറാനേക്കാള്‍ ഇസ്രായേലിന് വലിയ ഭീഷണിയാണ് ഖത്തറെന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ഖത്തര്‍ ഇസ്രായേലിനെ ദുര്‍ബലപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയാണെന്നാണ് ബെന്നറ്റ് ചാനല്‍ 12-ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

city exchange

ഖത്തറിനെ ഔദ്യോഗികമായി ശത്രുരാജ്യമായി പ്രഖ്യാപിക്കണമെന്ന് ബെന്നറ്റ് നേരത്തെയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഖത്തറിന് ഇസ്രായേലുമായി നയതന്ത്രബന്ധങ്ങളൊന്നുമില്ല. ഇസ്രായേല്‍ നിയമപ്രകാരം ഖത്തറിനെ നിലവില്‍ ശത്രുരാജ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന യെദിയോത്ത് അഹ്റോനോത്ത് ദേശീയ സുരക്ഷാ സമ്മേളനത്തിലും ബെനറ്റ് സമാന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വീണ്ടും പ്രധാനമന്ത്രിയായാല്‍ ഖത്തറിനെ ഔദ്യോഗികമായി ഇസ്രായേലിന്റെ ശത്രുരാജ്യമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അവിടെ പ്രഖ്യാപിച്ചു.

- Advertisement -
Ad image

അതേസമയം, ബെനറ്റിന്റെ പരാമര്‍ശങ്ങളെ വാഷിങ്ടണിലെ ഖത്തര്‍ എംബസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ ശക്തമായി അപലപിച്ചിരുന്നു.

അടുത്തിടെ യേശ് അതീദ് നേതാവ് യായിര്‍ ലാപിഡുമായി ചേര്‍ന്ന് ബെയാഖാദ് (ടുഗെദര്‍) എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ബെനറ്റ്, ഇറാനുമായുള്ള യുദ്ധവും മേഖലയിലെ സായുധസംഘടനകളെ നേരിടുന്നതുമായി ബന്ധപ്പെട്ട് നെതന്യാഹു സര്‍ക്കാരിന്റെ നയങ്ങളെ ശക്തമായി വിമര്‍ശിച്ചുവരികയാണ്.

ചാനല്‍ 12-ന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റുക എന്നതാണ് തന്റെ ‘ജീവിതലക്ഷ്യം’ എന്നും, താന്‍ അടുത്ത പ്രധാനമന്ത്രിയാകേണ്ട സാഹചര്യമില്ലെങ്കിലും അതിനായി പ്രവര്‍ത്തിക്കുമെന്നും ബെനറ്റ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!