
ദോഹ: ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അസീസിയ, ഉമ്മു ഗാര്‍ന്‍ സ്റ്റോറില്‍ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ ആരംഭിച്ചു.

നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിരവധി ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം പ്രത്യേക ഹവേര്‍ലി ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ മെഗാ പ്രൊമോഷന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് 10 കാറുകളും 120,000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും നേടാനാണ് ഇത്തവണ ഗ്രാന്‍ഡ് മാള്‍ അവസരമൊരുക്കിയിട്ടുള്ളത്.

ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ മനസിലാക്കി കൂടുതല്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച ആനുകൂല്യങ്ങള്‍ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. മറ്റ് ഔട്ട്‌ലെറ്റുകളിലും സമാനമായ വാര്‍ഷിക പരിപാടികള്‍ സംഘടിപ്പിച്ച് ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
