

ദോഹ: ജൂനിയര്‍ ജീനിയസ് ഖത്തര്‍ ജൂണ്‍ 13ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നരയ്ക്ക് അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് ഷോയാണ് ജൂനിയര്‍ ജീനിയസ് ഖത്തര്‍. ന്യൂ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഖമര്‍ ഹാളിലാണ് പരിപാടി.

ക്വിസ് മത്സരത്തില്‍ വിജയിക്കുന്നവരേക്കാള്‍ പരാജയപ്പെടുന്നവര്‍ക്കാണ് കൂടുതല്‍ അറിവ് ലഭിക്കുന്നതെന്ന് ജി എസ് പ്രദീപ് പറഞ്ഞു. വൈകിട്ട് ഏഴ് മണിക്ക് ആറ് റൗണ്ടുകളിലായി ഗ്രാന്റ് ഫിനാലെ നടക്കും.

വിഷ്ണു കല്ല്യാണിയാണ് ജൂനിയര്‍ ജീനിയസ് ഖത്തറില്‍ ക്വിസ് മാസ്റ്ററോടൊപ്പം സാങ്കേതികത കൈകാര്യം ചെയ്യുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സിയാദ്, ഗഫൂര്‍ കാലിക്കറ്റ്, സജ്‌ന, മെഡിഫോര്‍ട്ട് ജനറല്‍ മാനേജര്‍ സത്യ, നെല്ലറ കണ്‍ട്രി മാനേജര്‍ അഫ്‌സല്‍, ആഷിഖ് എന്നിവരും പങ്കെടുത്തു.

