വിദ്യാര്‍ഥിനിക്ക് ജന്മദിനത്തില്‍ ദാരുണാന്ത്യം

Web Desk
1 Min Read

ദോഹ: സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലിക മരണപ്പെട്ടു. വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ വിദ്യാര്‍ഥിനി മിന്‍സ മറിയം ജേക്കബിനെ (4) ആണ് സ്‌കൂള്‍ ബസിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

city exchange

രാവിലെ ആറുമണിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സില്‍ കുട്ടി ഉറങ്ങിപ്പോവുകയായിരുന്നുവത്രെ. വിദ്യാര്‍ഥിനി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടില്ല. അകത്ത് കുട്ടിയുടെ സാന്നിധ്യം അറിയാത്തതിനാല്‍ ബസ് ജീവനക്കാര്‍ ബസ് പൂട്ടി പോവുകയായിരുന്നു. പൂട്ടിയ ബസ് തുറസ്സായ സ്ഥലത്താണ് നിര്‍ത്തിയത്.

തുടര്‍ന്ന് ഉ്ച്ചയോടെ ഡ്യൂട്ടി പുന:രാരംഭിക്കാന്‍ ബസില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ ബസ്സിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisement -
Ad image

കോട്ടയം ചിങ്ങവനം സ്വദേശികളായ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകളാണ് മിന്‍സ മറിയം. കുട്ടിയുടെ നാലാം പിറന്നാള്‍ ദിനത്തിലാണ് സംഭവം നടന്നത്. സഹോദരി മിഖ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ഥിനിയാണ്.

Share This Article
Leave a Comment
error: Content is protected !!