
ദോഹ: ഖത്തറില്‍ ഇന്ന് രാത്രി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 6 മണിവരെ മേഘാവൃതമായ ആകാശമായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു. വൈകുന്നേരത്തോടെ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടാകുമെന്നും രാത്രിയോടെ താരതമ്യേന തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശക്തമായ കാറ്റും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കടലില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 10 മുതല്‍ 20 നോട്ട്സ് വരെ വീശുകയും ചില സമയങ്ങളില്‍ 26 നോട്ട്സ് വരെ ശക്തമാകുകയും ചെയ്യും.

ദൃശ്യപരിധി ഭൂഭാഗങ്ങളില്‍ 5 മുതല്‍ 9 കിലോമീറ്റര്‍ വരെയും കടലില്‍ 4 മുതല്‍ 9 കിലോമീറ്റര്‍ വരെയുമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
