ബ്രസീലിനെ പിടിച്ചു കെട്ടി സമനില നേടി മൊറോക്കോ

Web Desk
1 Min Read

ന്യൂയോര്‍ക്ക്: ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ബ്രസീലിനെ വെല്ലുവിളിച്ച് സമനിലയില്‍ തളച്ച് മൊറോക്കോ. ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്.

city exchange

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്രസീലിനെ സമ്മര്‍ദ്ദത്തിലാക്കി മൊറോക്കോ 21-ാം മിനുട്ടില്‍ ഇസ്മായില്‍ സായ്ബാറിയിലൂടെയാണ് ലീഡ് നേടിയത്. ബ്രാഹിം ഡിയാസിന്റെ കൃത്യമായ ത്രൂ പാസില്‍ നിന്ന് മുന്നേറിയ സായ്ബാറി ഗോള്‍കീപ്പര്‍ ആലിസനെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ വഴങ്ങിയതോടെ ബ്രസീല്‍ ആക്രമണം ശക്തമാക്കി. 32-ാം മിനുട്ടില്‍ വിനീഷ്യസ് ജൂനിയറുടെ മികവില്‍ സമനില ഗോള്‍ പിറക്കുകയായിരുന്നു. ഇടത് വിങ്ങിലൂടെ മുന്നേറിയ താരം ബോക്സിനുള്ളില്‍ നിന്ന് അസാധ്യമായ കോണില്‍ നടത്തിയ ഷോട്ട് മൊറോക്കന്‍ വലയില്‍ പതിച്ചു. ബ്രസീല്‍ ജഴ്സിയില്‍ വിനീഷ്യസിന്റെ പത്താം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിലും മൊറോക്കോ ആക്രമണ ശൈലി തുടര്‍ന്നു. ബ്രാഹിം ഡിയാസും മസ്റാവിയും മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചപ്പോള്‍ ബ്രസീല്‍ പ്രതിരോധം പലപ്പോഴും സമ്മര്‍ദത്തിലായി. മറുവശത്ത് വിനീഷ്യസും ബ്രൂണോ ഗിമാറസും നയിച്ച ബ്രസീല്‍ ആക്രമണങ്ങളും അപകടകരമായിരുന്നു.

- Advertisement -
Ad image

അവസാന നിമിഷങ്ങളില്‍ ഇരുടീമുകള്‍ക്കും വിജയഗോള്‍ നേടാനുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. ഇന്‍ജുറി ടൈമില്‍ മൊറോക്കോയ്ക്ക് ലഭിച്ച മികച്ച അവസരം ഗോളാകാതെ പോവുകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!