

റിയാദ്: കാനഡയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും അംബാസഡര്‍മാരെ അയക്കും. 2018ല്‍ റിയാദിലെ കാനഡ എംബസി അറബിയില്‍ ഒരു ട്വീറ്റ് ചെയ്തതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യ- പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (അപെക്) ഫോറത്തിന്റെ ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനമായത്.

റിയാദിലെ പുതിയ അംബാസഡറായി കാനഡ ജീന്‍ ഫിലിപ്പ് ലിന്റോയെ നിയമിക്കും.

