
ദോഹ: സൂഖ് വാഖിഫ് മാനേജ്മെന്റുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച പത്താമത് പ്രാദേശിക ഈത്തപ്പഴമേള സമാപിച്ചു. മേള കാണാന്‍ 90,600 പേരാണ് എത്തിച്ചേര്‍ന്നത്.

രാജ്യത്തുടനീളമുള്ള 114 പ്രാദേശിക ഫാമുകളാണ് മേളയില്‍ പങ്കെടുത്തത്. സന്ദര്‍ശകര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ഒരുക്കിയ മത്സരങ്ങള്‍ മേളയ്ക്ക് സജീവത നിലനിര്‍ത്തി.

മേളയിലാകെ 170,403 കിലോഗ്രാം ഈത്തപ്പഴം വില്‍പ്പന നടത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഖലാസ് ആണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്- 75658 കിലോഗ്രാം. തുടര്‍ന്ന് ഷിഷി (33,057 കിലോഗ്രാം), ഖ്‌നൈസി (31,232), ബര്‍ഹി (18,772) എന്നിവയും വില്‍പ്പന നടന്നു. മറ്റ് ഈത്തപ്പഴങ്ങള്‍ 12,684 കിലോഗ്രാമും പഴങ്ങള്‍ 2,057 കിലോഗ്രാമും വില്‍പ്പന നടന്നു.
പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഈത്തപ്പന കൃഷി പ്രോത്സാഹിപ്പിക്കുന്നതിലും ഉല്‍പാദന നിലവാരം മെച്ചപ്പെടുത്തുന്നതിലും ഫെസ്റ്റിവലിന്റെ പങ്ക് എടുത്തുകാണിച്ചുകൊണ്ട് സംഘാടകര്‍ ഫെസ്റ്റിവലിന്റെ വിജയത്തെ പ്രശംസിച്ചു. കാര്‍ഷിക സുസ്ഥിരത, ഭക്ഷ്യസുരക്ഷ, ദേശീയ കാര്‍ഷിക പൈതൃകം സംരക്ഷിക്കല്‍ എന്നിവയ്ക്കുള്ള സംഭാവനയും അവര്‍ ഊന്നിപ്പറഞ്ഞു.
കാര്‍ഷിക മേഖലയെ ഊര്‍ജ്ജസ്വലമാക്കുകയും രാജ്യത്ത് സുസ്ഥിര ഉപഭോഗ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുപ്രധാന വാര്‍ഷിക വേദിയായി ഈ ഉത്സവം കണക്കാക്കപ്പെടുന്നു.

