

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ മൊറൊക്കോ രാജാവ് മുഹമ്മദ് ആറാമന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടു. ഫിഫ ലോകകപ്പ് ഖത്തര്‍ 2022ല്‍ മൊറോക്കന്‍ ദേശീയ ടീമിന്റെ വിജയവും സെമിഫൈനലില്‍ പ്രവേശിച്ച സന്തോഷവും ഭരണാധികാരികള്‍ പ്രകടിപ്പിച്ചു. ഫിഫ ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ അറബ് ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ ചരിത്രത്തില്‍ ഇടംപിടിച്ചത് ഇരുനേതാക്കളും പങ്കുവെച്ചു.

