തടസ്സങ്ങളുണ്ട്; എങ്കിലും ഗാസ വെടിനിര്‍ത്തലിനുള്ള ഖത്തര്‍ ശ്രമങ്ങള്‍ തുടരുന്നു

Web Desk
1 Min Read

ദോഹ: നിരവധി സങ്കീര്‍ണതകള്‍ക്കിടയിലും ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. വിശുദ്ധ റമദാന്‍ മാസത്തിന് മുമ്പ് വെടിനിര്‍ത്തല്‍ കരാറില്‍ എത്താത്തതില്‍ പ്രതിവാര മാധ്യമ സമ്മേളനത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

city exchange

ഖത്തറിന്റെ ശ്രമങ്ങളും ആശയവിനിമയങ്ങളും ഇരു കക്ഷികളുമായും തുടരുകയാണ്. എല്ലാ കക്ഷികളുമായും ഈദുല്‍ ഫിത്തറിന് മുമ്പ് ശാന്തതയിലേക്കുള്ള കരാറില്‍ എത്തിച്ചേരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുവെന്നും എന്നാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൈവരിക്കാന്‍ ഖത്തറും പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനുഷിക സ്ഥിതി മോശമായതില്‍ നിന്ന് കൂടുതല്‍ വഷളായതായി അദ്ദേഹം പറഞ്ഞു.
സഹായ വിതരണത്തിനായി ഗാസയില്‍ തുറമുഖം സ്ഥാപിക്കുന്നതിനുള്ള മുന്‍കൈയെക്കുറിച്ച് ഡോ. അല്‍ അന്‍സാരി പറഞ്ഞു. ഗാസ മുനമ്പിലേക്കുള്ള സഹായത്തിന്റെ പ്രവേശനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു കൂട്ടം സംരംഭങ്ങളുടെ പദ്ധതിയിലാണ് ഇതുവരുന്നത്.

ഉടമ്പടി അംഗീകരിക്കാന്‍ ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആരെയും സമ്മര്‍ദ്ദത്തിലാക്കാതെയാണ് ഖത്തര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ ആശയവിനിമയം നടത്തുന്നതെന്നും ഒരു കരാറിലെത്താന്‍ ഇരുകക്ഷികളെയും പ്രേരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ സത്യസന്ധമായ മധ്യസ്ഥനാണെന്നും വെടിനിര്‍ത്തലില്‍ ക്രിയാത്മകമായും ഫലപ്രദമായും ഇടപെടുകയും ഉചിതമായ വ്യവസ്ഥകള്‍ നല്‍കുന്ന സന്ധിയുടെ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

തുറമുഖം വഴിയുള്ള സഹായം ഖത്തര്‍ എപ്പോഴും ആവശ്യപ്പെടുന്ന കര ഇടനാഴികള്‍ക്ക് ബദലാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ എയര്‍ ബ്രിഡ്ജ് വഴി ഗാസയിലേക്കുള്ള സഹായവുമായി 85 വിമാനങ്ങള്‍ ഈജിപ്ഷ്യന്‍ നഗരമായ അല്‍ ആരിഷിലെത്തി. ദുരിതാശ്വാസ സഹായവും പാര്‍പ്പിടവും ഉള്‍പ്പെടെ 2,506 ടണ്‍ സഹായം അയച്ചു.

Share This Article
Leave a Comment
error: Content is protected !!