പ്രവാസ യൗവനത്തിന്റെ രണ്ട് പതിറ്റാണ്ട് ആഘോഷ പരിപാടികള്‍ക്ക് വെള്ളിയാഴ്ച സമാപനം

Web Desk
2 Min Read

നജീബ് കാന്തപുരം എം എല്‍ എ, മുഹമ്മദ് അജ്മല്‍ സി പങ്കെടുക്കും

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നു. വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളുമായി ഒരു വര്‍ഷക്കാലം നീണ്ടുനിന്ന വാര്‍ഷികാഘോഷങ്ങള്‍ക്കാണ് ജനുവരി 16 വെള്ളിയാഴ്ച വിരാമമാകുന്നത്.

city exchange

ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തില്‍ ‘നെക്സ്റ്റ്’ എന്ന പേരില്‍ സംഘടിപ്പിക്കപ്പെടുന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി നജീബ് കാന്തപുരം എം എല്‍ എ സംബന്ധിക്കും. വൈകിട്ട് 3.30 മുതല്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ‘നാളെയുടെ ടെക്‌നോളജി മനസ്സിലാക്കാം, നിങ്ങളുടെ ഭാവി ശക്തിപ്പെടുത്താം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ ട്രെയ്‌നറും മദ്രാസ് ഐ ഐ ടി അലൂമ്‌നിയും എക്‌സ് ആന്റ് വൈ ലേര്‍ണിംഗ് അക്കാദമി സി ഇ ഒയുമായ മുഹമ്മദ് അജ്മല്‍ സി സംസാരിക്കും. എ ഐ യുഗത്തിലെ സുപ്രധാന കോഴ്‌സുകള്‍, പുതിയ വിദ്യാഭ്യാസ പാതകളും അവസരങ്ങളും, വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, രക്ഷിതാക്കള്‍ക്കായുള്ള പ്രായോഗികമായ അവബോധം തുടങ്ങി വിവിധ വിഷയങ്ങള്‍ ചടങ്ങില്‍ ചര്‍ച്ച ചെയ്യും.

ഖത്തര്‍ ദേശീയ വിഷന്‍ 2030 മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം- ക്ഷേമം, സുസ്ഥിരത എന്നീ സുപ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് ആഘോഷ പരിപാടികള്‍ നടന്നത്. കായിക ദിനത്തില്‍ ഫിറ്റ്‌നസ് സെഷന്‍, ഫാമിലി ബജറ്റിംഗിനെക്കുറിച്ചുള്ള പഠന സെഷന്‍, അമേരിക്കന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്, ഹോപ്പ്, പതിനായിരം സമൈല്‍സ്, ഈദിയ്യ, സമ്മര്‍ കൂള്‍, നസീം മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഹാര്‍ട്ട് ബീറ്റ് ഫിറ്റ്‌നസ് ചാലഞ്ച്, റാപിഡ് ചെസ് ടൂര്‍ണമെന്റ്, ഗോള്‍ സോക്കര്‍, സ്മാഷ് ഫോക്കസ്, സീഷോറുമായി സഹകരിച്ച് ഈ വെയിസ്റ്റ് കലക്ഷന്‍ ഡ്രൈവ്, ഡ്രോപ്‌സ് എജ്യുക്കേഷന്‍ സ്‌കോളര്‍ഷിപ് തുടങ്ങി സാമൂഹിക പരിവര്‍ത്തനത്തനവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി വ്യത്യസ്തങ്ങളായ വിവിധ ആഘോഷ പരിപാടികള്‍ ഒരു വര്‍ഷക്കാലയളവില്‍ സംഘടിപ്പിക്കാന്‍ സാധിച്ചതായി ഫോക്കസ് ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍ പറഞ്ഞു.

ഖത്തറിലെ സാമൂഹിക- സാംസ്‌കാരിക- വിദ്യാഭ്യാസ മേഖലകളിലെ നിരവധി പ്രമുഖര്‍ സംബന്ധിക്കും. രജിസ്‌ട്രേഷന്‍ ലിങ്കുകള്‍ ഫോക്കസ് ഇന്റര്‍നാഷണലിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ സെഷനും പൊതുസമ്മേളനവുമായി രണ്ട് സെഷനുകളായാണ് പരിപാടി നടക്കുക എന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 30448820, 55533661, 77874959 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!