ഖാര്‍ഗ് ദ്വീപിന് സമീപം ഇറാനിയന്‍ എണ്ണക്കപ്പലിനു നേരെ യു എസ് മിസൈല്‍ ആക്രമണം

Web Desk
1 Min Read

ദുബായ്: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് സമീപം ഇറാനിയന്‍ എണ്ണക്കപ്പലിന് അമേരിക്കന്‍ സേനയുടെ ആക്രമണമുണ്ടായതായി ഇറാനിയന്‍ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു.

city exchange

ഖാര്‍ഗ് ദ്വീപിലെ നങ്കൂര പ്രദേശത്തിന് സമീപം ശനിയാഴ്ച നാല് അമേരിക്കന്‍ മിസൈലുകള്‍ എണ്ണക്കപ്പലില്‍ പതിച്ചതായി തസ്‌നീമിന്റെ പ്രാദേശിക ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ആളപായമില്ലെന്നും കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചുവരികയാണെന്നും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് തസ്‌നീം അറിയിച്ചു.

എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഇറാന്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ പ്രതികരണം തേടിയെങ്കിലും യു എസ് സെന്‍ട്രല്‍ കമാന്‍ഡും ഉടന്‍ മറുപടി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -
Ad image

ഖാര്‍ഗ് ദ്വീപിനെ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ എണ്ണ വ്യവസായത്തിനും സമ്പദ്വ്യവസ്ഥയ്ക്കും കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കാന്‍ ഖാര്‍ഗ് മേഖലയിലെ ആക്രമണം ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

യുദ്ധത്തിന് മുമ്പ് ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഖാര്‍ഗ് ദ്വീപ് വഴിയായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഏപ്രില്‍ മധ്യത്തോടെ ഇറാനിയന്‍ എണ്ണ കയറ്റുമതിക്കെതിരെ അമേരിക്ക ഉപരോധം ആരംഭിച്ചതിനെ തുടര്‍ന്ന് എണ്ണക്കയറ്റുമതി തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക പ്രതികരണവും പുറത്തുവരാനുണ്ട്.

Share This Article
Leave a Comment
error: Content is protected !!