പശ്ചിമ ബംഗാള്‍ പഞ്ചായത്ത് മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു

Web Desk
1 Min Read

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ സുബ്രത മുഖര്‍ജി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഒക്ടോബര്‍ 25ന് ശ്വാസ തടസ്സത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എസ് എസ് കെ എം ആശുപത്രില്‍ ചികിത്സയിലായിരുന്നു.

city exchange

രക്തധമനിയില്‍ തടസ്സം കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു.

സുബ്രത മുഖര്‍ജിയുടെ വേര്‍പാട് വ്യക്തിപരമായി വളരെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. ‘അദ്ദേഹം ഇനി നമ്മോടൊപ്പമില്ലെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അത്രയേറെ അര്‍പ്പണബോധമുള്ള പാര്‍ട്ടി നേതാവായിരുന്നു അദ്ദേഹം. വ്യക്തിപരമായി എനിക്കൊരു നഷ്ടമാണ്’ മമത പറഞ്ഞു.

- Advertisement -
Ad image

ബംഗാളിലെ പഞ്ചായത്തിന്റെയും മറ്റ് മൂന്ന് വകുപ്പുകളുടെയും മന്ത്രിയായിരുന്ന സുബ്രത മുഖര്‍ജി 2000 മുതല്‍ 2005 വരെ കൊല്‍ക്കത്ത മേയറായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്ന സമയം മുതല്‍ മമതയോടൊപ്പം സുബ്രതയുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!