അറബ് റേഡിയോ ടെലിവിഷന്‍ ഫെസ്റ്റിവലില്‍ ഖത്തര്‍ മീഡിയ കോര്‍പ്പറേഷന് ആറ് പുരസ്‌കാരങ്ങള്‍

Web Desk
1 Min Read

ദോഹ: 26-ാമത് അറബ് റേഡിയോ ടെലിവിഷന്‍ ഫെസ്റ്റിവലില്‍ ഖത്തര്‍ മീഡിയ കോര്‍പ്പറേഷന് (ക്യു എം സി) ആറ് വെള്ളി പുരസ്‌കാരങ്ങള്‍. ഖത്തര്‍ ടെലിവിഷന്റെയും ഖത്തര്‍ റേഡിയോയുടെയും വിവിധ പരിപാടികള്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

city exchange

ക്യു എം സിയുടെ ടെലിവിഷന്‍ വിഭാഗമായ ഖത്തര്‍ ടി വിക്ക് നാല് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ഫെസ്റ്റിവലിലെ പരിപാടി കൈമാറ്റ വിഭാഗങ്ങളില്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി. ‘സൂഖ് വാഖിഫ്: എ റിന്യൂവ്ഡ് മെമ്മറി’ എന്ന ഡോക്യുമെന്ററിക്കും ടെലിവിഷന്‍ പരിപാടി കൈമാറ്റ ആസൂത്രണ വിഭാഗത്തിനുമാണ് പുരസ്‌കാരം ലഭിച്ചത്.

‘മറാദി’, ‘ദഹാം 3’ എന്നീ ഹാസ്യ പരമ്പരകള്‍ക്കും പുരസ്‌കാരം ലഭിച്ചു. ഫലസ്തീന്‍ വിഷയത്തെ ആസ്പദമാക്കിയ ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും ഉള്‍പ്പെടുന്ന വിഭാഗത്തില്‍ ‘ഗാസ: ദ നൈറ്റ്‌മെയര്‍ പാര്‍ട്ട് ടു’ എന്ന ഡോക്യുമെന്ററിയും വെള്ളി പുരസ്‌കാരം നേടി.

ഖത്തര്‍ റേഡിയോയ്ക്ക് രണ്ട് വെള്ളി പുരസ്‌കാരങ്ങള്‍ ലഭിച്ചു. അംഗരാജ്യങ്ങള്‍ക്കിടയിലെ റേഡിയോ പരിപാടി കൈമാറ്റത്തിനുള്ള സംഭാവനയ്ക്കാണ് ഒരു പുരസ്‌കാരം. കായിക പരിപാടികളുടെ വിഭാഗത്തില്‍ ‘എ സിംപിള്‍ ഡിഫറന്‍സ്’ എന്ന പരിപാടിക്കാണ് രണ്ടാമത്തെ പുരസ്‌കാരം.

- Advertisement -
Ad image

തുണീഷ്യയില്‍ നടന്ന ഫെസ്റ്റിവല്‍ അറബ് സ്റ്റേറ്റ്‌സ് ബ്രോഡ്കാസ്റ്റിങ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. അറബ് രാജ്യങ്ങളിലെ റേഡിയോ, ടെലിവിഷന്‍ സ്ഥാപനങ്ങള്‍ വര്‍ഷംതോറും പങ്കെടുക്കുന്ന ഫെസ്റ്റിവലില്‍ മികച്ച മാധ്യമ സൃഷ്ടികളെ അംഗീകരിക്കുന്നതിനൊപ്പം മേഖലയില്‍ സഹകരണവും സര്‍ഗാത്മകമായ മത്സരവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

Share This Article
Leave a Comment
error: Content is protected !!