മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കങ്ങള്‍; ഖത്തര്‍ പ്രധാനമന്ത്രിയും കുവൈത്ത് വിദേശകാര്യ മന്ത്രിയും ചര്‍ച്ച നടത്തി

Web Desk
1 Min Read

ദോഹ: മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി നടത്തുന്ന നയതന്ത്ര നീക്കങ്ങളും സംയുക്ത ഏകോപനവും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹും ചര്‍ച്ച ചെയ്തു.

city exchange

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ടെലിഫോണ്‍ സംഭാഷണത്തില്‍ ഇരുവരും വിലയിരുത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ചാവിഷയമായി.

സമുദ്രഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും മേഖലയില്‍ സുസ്ഥിര സമാധാനം കൈവരിക്കുന്ന സമഗ്രമായ കരാറിലേക്ക് എത്തിച്ചേരുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നയതന്ത്ര ഇടപെടലുകള്‍ക്ക് ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!