സംഘര്‍ഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍; ഖത്തര്‍- സൗദി വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

Web Desk
1 Min Read

ദോഹ: മേഖലയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങള്‍ സംബന്ധിച്ച് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദ് രാജകുമാരനും ചര്‍ച്ച നടത്തി. ഇരുവരും ടെലിഫോണ്‍ സംഭാഷണത്തിലൂടെയാണ് വിവിധ വിഷയങ്ങള്‍ വിലയിരുത്തിയത്.

city exchange

ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയില്‍ വിഷയമായി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, സംഘര്‍ഷം കുറയ്ക്കുന്നതിനായി നടക്കുന്ന നയതന്ത്ര ശ്രമങ്ങള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം എന്നിവയും ഇരുവരും വിലയിരുത്തി.

മേഖലയില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സംയുക്തമായും നയതന്ത്രപരമായും നടത്തുന്ന നീക്കങ്ങളുടെ പ്രാധാന്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു.

സമുദ്രഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന പരിഹാരം കണ്ടെത്തുന്നതിനും മേഖലയ്ക്ക് സുസ്ഥിര സമാധാനം ഉറപ്പാക്കുന്ന സമഗ്രമായ കരാറിലേക്ക് എത്തുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരം നീക്കങ്ങള്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!