പ്രാദേശിക സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങള്‍; ഖത്തറിന്റെ ഇടപെടലുകള്‍ ചര്‍ച്ച ചെയ്ത് അമീറും ട്രംപും

Web Desk
1 Min Read

ദോഹ: മേഖലയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളും ഖത്തറിന്റെ സമാധാനശ്രമങ്ങളും സംബന്ധിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെലിഫോണ്‍ സംഭാഷണം നടത്തി.

city exchange

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം വിപുലീകരിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ സംഭാഷണത്തില്‍ വിലയിരുത്തി. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സംഘര്‍ഷം കുറയ്ക്കുന്നതിനായി നടന്നുവരുന്ന ഏറ്റവും പുതിയ നയതന്ത്ര നീക്കങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

പ്രതിസന്ധിയുമായി ബന്ധപ്പെട്ട കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഐക്യം രൂപപ്പെടുത്തുന്നതിനും ചര്‍ച്ചാ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി ഖത്തര്‍ നടത്തുന്ന നയതന്ത്ര ശ്രമങ്ങളാണ് സംഭാഷണത്തില്‍ പ്രധാനമായും വിഷയമായത്. പ്രതിസന്ധിക്ക് സമഗ്രമായ പരിഹാരം കണ്ടെത്താനും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും സഹായിക്കുന്ന കരാറിലേക്ക് എത്തുകയാണ് ഈ നീക്കങ്ങളുടെ ലക്ഷ്യം.

- Advertisement -
Ad image

തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സംഭാഷണവും നയതന്ത്ര മാര്‍ഗങ്ങളും തുടര്‍ന്നും പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അമീര്‍ ഊന്നിപ്പറഞ്ഞു. മേഖലയെ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കുക, സമുദ്രഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുക, ഊര്‍ജവിതരണത്തിന്റെ സുരക്ഷ നിലനിര്‍ത്തുക എന്നിവയുടെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share This Article
Leave a Comment
error: Content is protected !!