പതിനഞ്ചാമത് ഇന്റര്‍പാ സമ്മേളനം 16 മുതല്‍ 18 വരെ ദോഹയില്‍

Web Desk
1 Min Read

ദോഹ: അന്താരാഷ്ട്ര പൊലീസ് അക്കാദമികളുടെ കൂട്ടായ്മയായ ഇന്റര്‍പയുടെ 15-ാമത് സമ്മേളനത്തിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും. നവംബര്‍ 16 മുതല്‍ 18 വരെ ദോഹയില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ പൊലീസ് അക്കാദമികളുടെയും പൊലീസ് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കും.

city exchange

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പൊലീസ് അക്കാദമിയുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ പരിശീലനം, പ്രൊഫഷണല്‍ മികവ്, തൊഴില്‍പരമായ നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്കിടയില്‍ അറിവും അനുഭവസമ്പത്തും മികച്ച പ്രവര്‍ത്തനരീതികളും പങ്കുവെക്കുന്നതിനുള്ള അന്താരാഷ്ട്ര വേദിയായി സമ്മേളനം മാറുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

പൊലീസ് വിദ്യാഭ്യാസ- പരിശീലന മേഖലയുടെ വികസനം, പരിശീലനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, സുരക്ഷാ പ്രവര്‍ത്തനങ്ങളിലെ മാറിവരുന്ന വെല്ലുവിളികള്‍ നേരിടാനുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കും സമ്മേളനം ഊന്നല്‍ നല്‍കും.

- Advertisement -
Ad image

അന്താരാഷ്ട്ര തലത്തില്‍ പൊലീസ് പരിശീലന സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സുരക്ഷാ മേഖലയിലെ പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനും സമ്മേളനം സഹായകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!