
അസുന്‍സിയോണ്‍: ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒ സി എ) പ്രസിഡന്റ് ശൈഖ് ജുവാന്‍ ബിന്‍ ഹമദ് അല്‍താനിയുമായി പരാഗ്വേ പ്രസിഡന്റ് പെഡ്രോ അലിയാന കൂടിക്കാഴ്ച നടത്തി. പരാഗ്വേയുടെ തലസ്ഥാനമായ അസുന്‍സിയോണിലായിരുന്നു കൂടിക്കാഴ്ച.

പരാഗ്വേയിലെ കായിക മേഖലയുടെയും ഒളിമ്പിക് പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും അന്താരാഷ്ട്ര സഹകരണവും മെച്ചപ്പെടുത്തുന്നതില്‍ കായികരംഗത്തിനുള്ള പങ്കിനെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങള്‍ കൈമാറി.

ഇതിനുപുറമെ, ഖത്തറും പരാഗ്വേയും തമ്മില്‍ വ്യാപാര- നിക്ഷേപ മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നതിനുള്ള പുതിയ സാധ്യതകളും ചര്‍ച്ചയായി.
തുടര്‍ന്ന് ശൈഖ് ജുവാന്‍ പരാഗ്വേ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് കൂടിയായ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ ഒ സി) അംഗം കാമിലോ പെരസ് ലോപ്പസ് മൊറെയ്റയുമായും കൂടിക്കാഴ്ച നടത്തി.
കായിക, ഒളിമ്പിക് മേഖലകളില്‍ പരസ്പര സഹകരണവും വൈദഗ്ധ്യ കൈമാറ്റവും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഒളിമ്പിക് പ്രസ്ഥാനത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്നതിനും കായികതാരങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സഹകരണ പദ്ധതികളും കൂടിക്കാഴ്ചയില്‍ വിലയിരുത്തി.

